To advertise here, Contact Us



കോച്ച് ഒ.എം.നമ്പ്യാര്‍ അന്തരിച്ചു


2 min read
Read later
Print
Share

ഒ.എം.നമ്പ്യാർ

കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാര്‍(90)അന്തരിച്ചു. പി.ടി.ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി ആദരിച്ച വ്യക്തിയാണ്.

To advertise here, Contact Us

ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ്. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാര്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിയത്. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി.ഉഷയുടെ കോച്ചായിരുന്നു.

OM Nambiar
ഒ.എം നമ്പ്യാര്‍ പി.ടി ഉഷയ്‌ക്കൊപ്പം. ഫോട്ടോ - മാതൃഭൂമി ആര്‍ക്കൈവ്‌സ്


1955-ല്‍ എയര്‍ഫോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എയര്‍ ഫോഴ്സില്‍ നിന്ന് പട്യാലയില്‍ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാര്‍ ജി.വി.രാജയുടെ ക്ഷണപ്രകാരമാണ് 1970 ല്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ കോച്ചായി ചേര്‍ന്നത്. അന്നത്തെ എന്‍.ഐ.എസില്‍ എത്തിയ ജി.വി.രാജയുടെ ബഹുമാനാര്‍ഥം ബാസ്‌ക്കറ്റ് ബോള്‍ കോച്ച് ജോസഫ് സാം ഒരുക്കിയ അത്താഴ വിരുന്നിലാണ് അദ്ദേഹം നമ്പ്യാരെ പരിചയപ്പെടുന്നത്.

കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ 1976 ലാണ് ഒ.എം.നമ്പ്യാര്‍ ചുമതലയേറ്റത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ പി.ടി.ഉഷയുടെ വിജയകഥയാണ്. 1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു. 1985 ല്‍ നമ്പ്യാര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളിയായി.

കൗണ്‍സില്‍ വിട്ട് 1990 ല്‍ നമ്പ്യാര്‍ സായ്യില്‍ ചേര്‍ന്നെങ്കിലും പിന്നീട് മടങ്ങി വന്നു. 2000 ത്തിന്റെ തുടക്കത്തിലൊക്കെ അദ്ദേഹം കണ്ണൂരില്‍ സജീവമായിരുന്നു. മറ്റൊരു ഉഷയെക്കൂടി രാജ്യത്തിനു സമ്മാനിക്കാന്‍ ഏറെ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത അദ്ദേഹം ബീന അഗസ്റ്റിന്‍, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങി പലരിലൂടെയും ഭാഗ്യം പരീക്ഷിച്ചു. പക്ഷേ, ഉഷയുടെ നിലവാരത്തില്‍ മറ്റൊരു താരത്തെ കണ്ടെത്താന്‍ അദ്ദേഹത്തിന്നു സാധിച്ചില്ല. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാള്‍ എങ്കിലും പരിശീലനം നേടിയിട്ടുണ്ട്.

ആ പരിശീലകന്റെ നന്മയും സമര്‍പ്പണവും സമാനതകള്‍ ഇല്ലാത്തതാണ്. ശിഷ്യരെല്ലാം സമ്മതിക്കുന്ന യാഥാര്‍ഥ്യം. ജീവിതത്തിലും നമ്പ്യാര്‍ ഉദാരമനസ്‌കനായിരുന്നു. കിടപ്പാടമില്ലാത്ത ചിലര്‍ക്കെങ്കിലും അദ്ദേഹം സൗജന്യമായി സ്ഥലം നല്‍കി. അവര്‍ക്ക് അദ്ദേഹം പ്രിയപ്പെട്ട നങ്ങ്യാള്‍ ആണ്. ട്രാക്കിലും പുറത്തും ഒ.എം.നമ്പ്യാര്‍ നന്മയുടെ ആള്‍രൂപമാണ്.

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ksrtc

1 min

മേയർ-ഡ്രൈവർ തര്‍ക്കം: എല്ലാം കണ്ട സാക്ഷി ഇവിടെയുണ്ട്‌, പോലീസ് പരിശോധിക്കുമോ?

Apr 30, 2024


ksrtc mayor arya rajendran

2 min

മേയറും ബസ് ഡ്രൈവറും തമ്മിലെ വാക്‌പോരിൽ കെ.എസ്.ആർ.ടി.സി. റിപ്പോർട്ട് പുറത്ത്

Apr 30, 2024


mayor

1 min

ആര്യാ രാജേന്ദ്രന്‍ നടത്തിയത്  കുറ്റകൃത്യം തടയാനുള്ള ശ്രമം;  കേസെടുക്കേണ്ടെന്ന് പോലീസ്

Apr 30, 2024


arya rajendran

'പ്രതികരിച്ചതിന്റെ പേരിൽ മാനഹാനി അനുഭവിക്കുന്നു, സാമൂഹ്യമാധ്യമങ്ങളിൽ മോശം കമന്റുകൾ'; ശബ്ദമിടറി മേയർ

Apr 30, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us