കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ റിസബാവ അന്തരിച്ചു; വിട പറഞ്ഞത് മലയാളികളുടെ പ്രീയപ്പെട്ട 'വില്ലൻ'

Google Oneindia Malayalam News

കൊച്ചി; നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.സ്‌ട്രോക്കിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററിലായിരുന്നു.നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറുമായ എന്‍ എം ബാദുഷയാണ് മരണ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഡെനിം ഷോർട്സും ടോപ്പും ധരിച്ച് സംയുക്ത...നടിയുടെ പിറന്നാളാഘോഷ ചിത്രങ്ങൾ വൻ വൈറൽ

1

നാടകത്തിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. നാടകചലച്ചിത്ര നടനും ഗായകനും സംഘാടകനുമായ പിതാവ് ഇസ്മയിലിലൂടെയാണ് റിസബാവയ്ക്കും നാടകത്തോട് പ്രണയം തോന്നുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി നാടകത്തിൽ വേഷമിടുന്നത്. കഴിഞ്ഞ 40 വർഷമായി സിനിമയിലും സീരിയലിലും നാടകത്തിലുമായി അദ്ദേഹം അഭിനയ രംഗത്ത് സജീവമായിരുന്നു.

2

1984 ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശം. എന്നാൽ ചിത്രം റിലീസായിരുന്നില്ല പിന്നീട് 1990 ൽ ഷാജി കൈലാസ് ചിത്രം ഡോക്ടർ പശുപതി എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് 100 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

3

സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായ് എന്ന വിലൻ കഥാപാത്രമാണ് റിസബാവയുടെ സിനിമാ ജീവിത്തിൽ വഴിത്തിരിവായത്. പിന്നീട് പല വില്ലൻ വേഷങ്ങളും റിസബാവ അവതരിപ്പിച്ചു.

4

ആനവാൽ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോർജ്ജുകുട്ടി C/o ജോർജ്ജുകുട്ടി, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എന്‍റെ പൊന്നു തമ്പുരാൻ, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി ,മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, അനിയൻ ബാവ ചേട്ടൻബാവ, എഴുപുന്നതരകൻ, ക്രൈം ഫയൽ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ,കവർ സ്റ്റോറി,, നസ്രാണി, സഖറിയയുടെ ഗർഭിണികൾ,പരദേശി, പോക്കിരി രാജ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മഹാവീര്യർ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

5

25 ഓളം സീരിയലുകളും അദ്ദേഹം അഭനയിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്നു റിസബാവ. കർമയോഗി എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദം ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം ലഭിച്ചിരുന്നു. നടൻ തലൈവാസൽ വിജയ്ക്കായിരുന്നു ശബ്ദം നൽകിയത്.

6

അതേസമയം റിസബാവയ്ക്ക് നിരവധി പേർ ആദരാജ്ഞലികൾ അർപ്പിച്ച് രംഗത്തെത്തി. നല്ല ഒരു കലാകാരന്‍ എന്നതിലുപരി നല്ല ഒരു മനുഷ്യനായിരുന്നു റിസബാവയെന്ന് നടന്‍ ജയറാം അനുസ്മരിച്ചു.മഞ്ജു വാര്യര്‍, പൃഥ്വിരാജ്,ഞ്ചാക്കോ ബോബന്‍, ആസിഫ് അലി,ബിജു മേനോന്‍, ഇര്‍ഷാദ് അലി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും ആദരാജ്ഞലി അർപ്പിച്ചു.

Recommended Video

cmsvideo
Breaking;മലയാള ചലച്ചിത്ര നടൻ റിസബാവ അന്തരിച്ചു
7

റിസബാവയുടെ വിയോഗം തന്റെ വ്യക്തിപരമായ നഷ്ടം കൂടിയാണെന്നായിരുന്നു സംവിധായകൻ സിദ്ധിഖിന്റെ പ്രതികരണം.അദ്ദേഹം വിട്ടുപോയെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും സിദ്ധിഖ് പറഞ്ഞു, മനോരമ ന്യൂസിനോടായിരുന്നു സിദ്ധിഖിന്റെ പ്രതികരണം.റിസബാവ എന്ന കഥാപാത്രത്തിലേക്ക് റിസബാവ എത്തിയത് എങ്ങനെയാണെന്നും അദ്ദേഹം പങ്കുവെച്ചു.

8

ജോൺ ഹോനായിക്കായി പുതുമുഖ കഥാപാത്രത്തെ തേടിയിരിക്കുമ്പോഴാണ് റിസബാവയെ പരിചയപ്പെടുന്നത്. സമുഖനായ, സുന്ദരനായ അദ്ദേഹത്തെ ഞങ്ങൾക്ക് പെട്ടെന്ന് തന്നെ ഇഷ്ടമായി. ഒരു ഹീറോയെപ്പോലെ പെരുമാറുകയും സുന്ദരമായി ചിരിക്കുകയും വളരെ സൗമ്യമായി സംസാരിക്കുകയും ചെയ്യുന്ന ഒരു നെഗറ്റീവ് ക്യാരക്ടറാണ് റിസബാവയുടേത്. അത് അദ്ദേഹത്തിന് ചെയ്യാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അദ്ദേഹം ഞങ്ങൾ വിചാരിച്ചതിക്കാൾ ഭംഗിയായാണ് ആ വേഷം റിസ അവതരിപ്പിച്ചതെന്ന് സിദ്ധിഖ് പറഞ്ഞു. ഇന്നും ജോണ്‍ ഹൊനായ് എന്ന കഥാപാത്രം അഞ്ഞൂറാനെപ്പോലെയും മാന്നാര്‍ മത്തായിയെപ്പോലെയും ആളുകൾ ഓർത്തിരിക്കാൻ കാരണം അദ്ദേഹത്തിന്റെ അഭിനയ മികവാണെന്നും സിദ്ധിഖ് പറഞ്ഞു.

English summary
Actor risbava passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X