To advertise here, Contact Us



പദ്മശ്രീ, വൈകിയെത്തിയ അംഗീകാരം


1 min read
Read later
Print
Share

Photo: SL ANAND

കോഴിക്കോട്:പ്രഥമ ദ്രോണാചാര്യയില്‍നിന്ന് പദ്മശ്രീയിലേക്ക് എത്തുമ്പോള്‍ ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ക്ക് അര്‍ഹിച്ച പുരസ്‌കാരം അല്‍പം വൈകിയെന്നായിരുന്നു കായിക ലോകത്തിന്റെ വിലയിരുത്തല്‍.
കാരണം ഇന്ത്യന്‍ അത്‌ലറ്റിക്‌സിനൊപ്പം ചേര്‍ത്തുവെച്ചപേരാണ് മണിയൂരുകാരന്റേത്.

To advertise here, Contact Us

പി.ടി. ഉഷയെന്ന അഭിമാനതാരത്തെ ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ ഒ.എം. നമ്പ്യാരോട് കായികരംഗം കടപ്പെട്ടിരിക്കുന്നു. ഉഷയെന്ന ലോകോത്തര അത്‌ലറ്റിനെ വളര്‍ത്തിയെടുത്തതുതന്നെയാണ് നമ്പ്യാരുടെ വലിയ സംഭാവന. ഏഷ്യന്‍ ഗെയിംസിലടക്കം അന്താരാഷ്ട്ര തലത്തില്‍ നൂറിലേറെ മെഡലുകളാണ് ഉഷയിലൂടെ പരിശീലകന്‍ രാജ്യത്തിന് സമ്മാനിച്ചത്.

1985-ലാണ് പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം നമ്പ്യാര്‍ക്ക് ലഭിക്കുന്നത്. കായികരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് അത് പദ്മശ്രീയിലേക്കെത്താന്‍ മൂന്നര പതിറ്റാണ്ടിലേറെ കാലം വേണ്ടി വന്നു.

തിരുവനന്തപുരത്ത് നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ നിന്നാണ് നമ്പ്യാര്‍ ഉഷയെ കണ്ടെത്തുന്നത്. രാജ്യം കണ്ട മികച്ച ഗുരു-ശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അന്താരാഷ്ട്ര തലത്തില്‍ ട്രാക്കില്‍ ഇന്ത്യക്ക് മേല്‍വിലാസമുണ്ടാക്കിയ കൂട്ടുകെട്ടായി അത് വളര്‍ന്നു. പദ്മശ്രീ പുരസ്‌കാരം 84-ാം വയസ്സിലാണ് നമ്പ്യാരെ തേടിയെത്തിയത്.

വൈകിയെത്തിയ അംഗീകാരം

നമ്പ്യാര്‍ സാറിന് 35 വര്‍ഷം മുമ്പ് കിട്ടേണ്ട പുരസ്‌കാരമാണിതെന്നാണ് അന്ന് പി.ടി.ഉഷ പുരസ്‌കാര വാര്‍ത്തയോട് പ്രതികരിച്ചത്.

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ksrtc

1 min

മേയർ-ഡ്രൈവർ തര്‍ക്കം: എല്ലാം കണ്ട സാക്ഷി ഇവിടെയുണ്ട്‌, പോലീസ് പരിശോധിക്കുമോ?

Apr 30, 2024


ksrtc mayor arya rajendran

2 min

മേയറും ബസ് ഡ്രൈവറും തമ്മിലെ വാക്‌പോരിൽ കെ.എസ്.ആർ.ടി.സി. റിപ്പോർട്ട് പുറത്ത്

Apr 30, 2024


mayor

1 min

ആര്യാ രാജേന്ദ്രന്‍ നടത്തിയത്  കുറ്റകൃത്യം തടയാനുള്ള ശ്രമം;  കേസെടുക്കേണ്ടെന്ന് പോലീസ്

Apr 30, 2024


arya rajendran

'പ്രതികരിച്ചതിന്റെ പേരിൽ മാനഹാനി അനുഭവിക്കുന്നു, സാമൂഹ്യമാധ്യമങ്ങളിൽ മോശം കമന്റുകൾ'; ശബ്ദമിടറി മേയർ

Apr 30, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us