To advertise here, Contact Us



അരങ്ങേറ്റത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ്, ഓസീസ് 300ന് പുറത്ത്


2 min read
Read later
Print
Share

ഇന്ത്യയെ നയിക്കുന്നത് അജിങ്ക്യെ രഹാനെ

ധര്‍മ്മശാല: ഇന്ത്യക്കെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് പുറത്ത്. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യക്കായി അരങ്ങേറിയ കുല്‍ദീപ് യാദവിന്റെ ബൗളിങ്ങാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറില്‍ നിന്നും തടഞ്ഞത്. സ്റ്റീസ് സ്മിത്തിന്റെ സെഞ്ചുറിയും ഡേവിഡ് വാര്‍ണറുടെയും മാത്യു വെയ്ഡിന്റെയും അര്‍ധസെഞ്ചുറിയും ഒഴിച്ചു നിര്‍ത്തിയാല്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ അമ്പേ പരായജയമായിരുന്നു.

To advertise here, Contact Us

കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മാറ്റ് റെന്‍ഷായെ നഷ്ടപ്പെട്ട ഓസീസിനെ സ്്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്ന കര കയറ്റിയെങ്കിലും പിന്നീട് മധ്യനിര തകരുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 143 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ശക്തമായ നിലയില്‍ നില്‍ക്കെ വാര്‍ണറെ പുറത്താക്കി ഇന്ത്യയുടെ അരങ്ങേറ്റ താരം കുല്‍ദീപ് യാദവാണ് ആ കൂട്ടുകെട്ട് പൊളിച്ചത്. 56 റണ്‍സെടുത്ത വാര്‍ണറെ കുല്‍ദീപ് രഹാനെയുടെ കൈകളിലെത്തിച്ചു.

പിന്നീട് ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷിനെ ഉമേഷ് യാദവ് പുറത്താക്കി. അധികം വൈകാതെ ഹാന്‍ഡ്സ്‌കോമ്പിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും പുറത്താക്കി കുല്‍ദീപ് യാദവ് ഓസീസിന് കൂടുതല്‍ പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ഒരറ്റത്ത് പിടിച്ചു നിന്ന് സ്റ്റീവ് സ്മിത്ത് പരമ്പരയിലെ തന്റെ മൂന്നാം സെഞ്ചുറി കുറിച്ചു. 111 റണ്‍സെടുത്ത സ്മിത്തിനെ അശ്വിന്‍ പുറത്താക്കുകയായിരുന്നു.

പിന്നീട് കമ്മിന്‍സും മാത്യു വെയ്ഡും കൂട്ടുകെട്ടുണ്ടാക്കി മുന്നേറാന്‍ ശ്രമിച്ചെങ്കിലും കമ്മിന്‍സിനെ തന്റെ പന്തില്‍ തന്നെ ക്യാച്ച് ചെയ്ത് കുല്‍ദീപ് യാദവ് അടുത്ത പ്രഹരമേല്‍പ്പിച്ചു. കുമ്മിന്‍സ് 21 റണ്‍സിന് പുറത്ത്. പിന്നീട് ഒക്കീഫെയുടെ ഊഴമായിരുന്നു. ഒക്കീഫെ റണ്‍ഔട്ട് ആയതോടെ ഓസീസ് കൂടുതല്‍ പരുങ്ങലിലായി.

57 റണ്‍സുമായി ചെറുത്ത് നില്‍പ്പ് നടത്തിയ മാത്യു വെയ്ഡിനെ ജഡേജ പുറത്താക്കിയതിന് പിന്നാലെ നഥാന്‍ ലിയോണിനെ പൂജാരയുടെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിയുകയും ചെയ്തു.

— BCCI (@BCCI) March 25, 2017

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
irfan pathan, safa baig

1 min

എട്ടുവര്‍ഷത്തിനിടെ ആദ്യം; ഭാര്യ സഫയുടെ മുഖം മറയ്ക്കാത്ത ചിത്രം പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍

Feb 4, 2024


guy whittal leopard attack

1 min

സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് താരത്തിന് പുള്ളിപ്പുലി ആക്രമണത്തില്‍ പരിക്ക്; രക്ഷയായത് വളര്‍ത്തുനായ

Apr 25, 2024


west indies cricket team in nepal

1 min

ഓര്‍ഡിനറി ബസ്, പിക്കപ്പ് വാന്‍, പോര്‍ട്ടര്‍മാരില്ല; വിന്‍ഡീസ് താരങ്ങളെ അപമാനിച്ച് നേപ്പാള്‍ | VIDEO

Apr 25, 2024


hardik pandya

1 min

ഹാര്‍ദിക് പാണ്ഡ്യയില്ല, സന്ദീപ് ശര്‍മയുണ്ട്; ഇന്ത്യയുടെ ടി20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് സെവാഗ്

Apr 24, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us