To advertise here, Contact Us



പീഡനക്കേസില്‍ ഉത്തരാഖണ്ഡ് എംഎല്‍എയ്ക്ക് എതിരെ എഫ്‌ഐആര്‍


1 min read
Read later
Print
Share

തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഗ്രീന്‍പാര്‍ക്കിലെ വീട്ടിലേക്ക് വിളിച്ച് പീഡനത്തിനിരയാക്കിയെന്നാണ് യുവതി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്

ഡെറാഡൂണ്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച ഉത്തരാഖഢ് നിയമസഭാംഗത്തിന് എതിരെ പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചു. നിലവിലെ നിയമസഭാംഗവും മുന്‍മന്ത്രിയുമായ ഹരക് സിങ് റാവത്തിനെതിരെയാണ് പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

To advertise here, Contact Us

തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഗ്രീന്‍പാര്‍ക്കിലെ വീട്ടിലേക്ക് വിളിച്ച് പീഡനത്തിനിരയാക്കിയെന്നാണ് യുവതി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

2003ല്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ ഹരക് സിങ് റാവത്തിനെതിരെ ആരോപണവുമായി ഇതേ യുവതി രംംഗത്ത് വന്നിരുന്നു. ഹരക് സിങ് തന്നെ പീഡിപ്പിച്ചെന്നും അതില്‍ ഒരു കുഞ്ഞുണ്ടെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് സിബിഐ അന്വേഷണം നടക്കുകയും ഹരക് സിങിന് മന്ത്രി പദം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ തനിക്ക് യുവതിയെ പരിചയമുണ്ടെന്നും പക്ഷേ മറ്റാരോപണങ്ങള്‍ തെറ്റാണെന്നുമായിരുന്നു ഹരക് സിങ് സി.ബി.ഐയ്ക്ക് നല്‍കിയ വിശദീകരണം. ഹരീഷ് റാവത്ത് സര്‍ക്കാറിനെതിരെ വന്‍വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട എംഎല്‍എമാരില്‍ ഒരാളാണ് ഹരക് സിങ്.

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

1 min

'വികാരനിർഭരമായ നിമിഷം'; സൂര്യതിലകം അണിഞ്ഞ രാമവി​ഗ്രഹത്തെ ടാബ്ലെറ്റിൽ കണ്ട് തൊഴുത് പ്രധാനമന്ത്രി

Apr 17, 2024


dd news

ലോഗോയിൽ കാവിപൂശി ദൂരദര്‍ശന്‍; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയ്ക്ക്

Apr 18, 2024


rape

1 min

'മരണം അടുത്തുകണ്ട മണിക്കൂറുകൾ', ദുരനുഭവം വിവരിക്കുന്ന വീഡിയോയുമായി അതിജീവിതയായ സ്പാനിഷ് യുവതി

Apr 19, 2024


ballastless track

1 min

ബുള്ളറ്റ് ട്രെയിനുവേണ്ടി രാജ്യത്തെ ആദ്യ ബല്ലാസ്റ്റ്‌ലെസ് ട്രാക്ക്; വീഡിയോ പങ്കുവച്ച് കേന്ദ്രമന്ത്രി

Mar 29, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us